സ്വർണവില രണ്ടുദിവസത്തിനിടെ പവന് കൂടിയത് 1240 രൂപ; ഇന്നത്തെ നിരക്ക്

(www.kl14onlinenews.com)
(06-April-2023)

സ്വർണവില രണ്ടുദിവസത്തിനിടെ പവന് കൂടിയത് 1240 രൂപ; ഇന്നത്തെ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില രണ്ടുദിവസംകൊണ്ട് കുതിച്ചുയർന്നത് പവന് 1240 രൂപ. ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് സ്വർണവില കുതിച്ചുയർന്നത്. ഇന്നലെ സ്വർണവില സർവകാല റെക്കോർഡായ 45000ൽ എത്തിയിരുന്നു. അതായത് ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പടെ 49000 രൂപ നൽകേണ്ടിവരും. അതേസമയം സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസമുണ്ടായിട്ടുണ്ട്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ പവന് 280 രൂപ കുറഞ്ഞ് 44720 രൂപയിൽ എത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5590 രൂപയായി.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണവില കുതിച്ചുയരുന്ന ട്രെൻഡിലായിരുന്നു. ഇനി വരും ദിവസങ്ങളിലും ഈ ട്രെൻഡ് തുടരുമോ എന്ന ആശങ്കയാവും സ്വർണം വാങ്ങാൻ ഇരിക്കുന്നവരുടെ മനസ്സിലിപ്പോൾ.

മാർച്ച് നാലിന് ഒരു പവൻ വാങ്ങണമെങ്കിൽ 44,240 രൂപ നൽകണം. കൃത്യം പത്തു വർഷങ്ങൾ പുറകിലേക്ക് പോയാൽ ഉണ്ടായിരുന്ന സ്വർണവിലയേക്കാൾ ഇരട്ടിയിൽ കൂടുതൽ വർധനവാണ് ഇപ്പോൾ. ഒരു ഗ്രാം സ്വർണത്തിന് 2,700 രൂപയായിരുന്നു അന്നത്തെ നിരക്ക്, പവന് 21,600 രൂപയും.

ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക

ഏപ്രിൽ 1: 44,000

ഏപ്രിൽ 2: 44,000

ഏപ്രിൽ 3: 43,760

ഏപ്രിൽ 4: 44,240

ഏപ്രിൽ 4: 45,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

ഏപ്രിൽ 4: 44720

Post a Comment

Previous Post Next Post