മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; 10 ട്രെയിനുകൾ റദ്ദാക്കി

(www.kl14onlinenews.com)
(19-April-2023)

മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; 10 ട്രെയിനുകൾ റദ്ദാക്കി
ഭോപ്പാൽ : മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയായിരുന്നു. സിങ്പ്പൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ബിലാസ്പൂർ – കട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പത്ത് ട്രെയിനുകൾ റദ്ദാക്കി. നിരവധി ട്രെയ്നുകൾ റൂട്ട് മാറ്റി വിട്ടു. ഇന്നു രാവിലെ ആയിരുന്നു അപകടം.

Post a Comment

Previous Post Next Post