ചന്ദ്രഗിരി ഗവ.എൽപി സ്കൂൾ വിരമിക്കുന്ന അദ്ധ്യാപകൻ അബ്ദുൽ റഹ്മാൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

(www.kl14onlinenews.com)
(11-Mar-2023)

ചന്ദ്രഗിരി ഗവ.എൽപി സ്കൂൾ വിരമിക്കുന്ന അദ്ധ്യാപകൻ അബ്ദുൽ റഹ്മാൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി
മേൽ പറമ്പ: കഴിഞ്ഞ 3 വർഷത്തിലധികമായി ചന്ദ്രഗിരി സർക്കാർ എൽ പി സ്കൂളിൽ പ്രധാന അദ്ധ്യാപകനായി സേവനം ചെയ്തിരുന്ന അബ്ദുറഹിമാൻ മാഷിന് സ്കൂൾ പിടിഎ , ഒ എസ് എ , എസ് എം സി , എന്നീ സംഘടനകളുടെ സാന്നിദ്ധ്യത്തിൽ യാത്രയയപ്പ് നൽകി.
കഴിഞ്ഞ മൂന്ന് വർഷത്തെ സേവനത്തിലൂടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ചതോടൊപ്പം വിദ്യാർത്ഥികളുടെ അക്കാദമിക്ക് വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തി രക്ഷിതാക്കളെ സ്കൂളിന്റെ ഭാഗാമാക്കാൻ അക്ഷീണം പ്രവർത്തിച്ചതിന്റെ ഭാഗമായി 160 കുട്ടികളിൽ നിന്നും 220 കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞത് മാഷിന്റെ സൗമ്യമായ ഇടപെടലുകളും , തലക്കനമില്ലാത്ത സ്വഭാവ നൈപുണ്യവ്യമാണെന്ന് യാത്രയയപ്പ് യോഗത്തിൽ പ്രസംഗിച്ചവർ വിലയിരുത്തി.
അശോകൻ പി.കെ. അദ്ധ്യക്ഷത വഹിച്ചു , ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ പാദൂർ ഷാനാവാസ് യോഗം ഉദ്ഘാടനവും മാഷിന് സ്നോഹോപഹാരവും സമർപ്പിച്ചു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ അയിഷാ അബൂബക്കർ,
അബ്ദുല്ല ഡ്രോസർ , എം.എം. ഹംസ, സൈഫുദ്ദീൻ കെ. മാക്കോട്, നസീർ കെ വി ടി , റഫീക്ക് മണിയങ്കാനം, ജാബിർ സുൽത്താൻ, അനിൽ വള്ളിയോട് ,സലാം കൈനോത്ത് എന്നിവർ സംസാരിച്ചു. ഷാജൻ മാസ്റ്റർ സാഗതവും, സ്റ്റാഫ് സെക്രട്ടറി സീന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post