പുതിയ റെക്കോർഡിട്ട് സ്വർണവില, പവന് 44,240 രൂപ

(www.kl14onlinenews.com)
(18-Mar-2023)

പുതിയ റെക്കോർഡിട്ട് സ്വർണവില, പവന് 44,240 രൂപ
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഒറ്റ ദിവസം കൊണ്ട് 1200 വര്‍ധിച്ചതോടെ സ്വര്‍ണം പവന് 44,240 രൂപയായി. ഗ്രാമിന് 5,530 രൂപയായാണ് പുതിയ വില. അന്താരാഷ്ട്ര വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വർഷം മാർച്ച്‌ 14 മുതൽ 42,000 ത്തിന് മുകളിൽ ആണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനം മുതൽ തന്നെ സ്വർണം 40,000 ത്തിന് മുകളിലാണ് വ്യാപാരം നടന്നത്.


Post a Comment

Previous Post Next Post