തൃശൂരില്‍ വാഹന ഷോറൂമില്‍ വന്‍തീപിടിത്തം; കാറുകള്‍ കത്തിനശിച്ചു

(www.kl14onlinenews.com)
(04-Mar-2023)

തൃശൂരില്‍ വാഹന ഷോറൂമില്‍ വന്‍തീപിടിത്തം; കാറുകള്‍ കത്തിനശിച്ചു
തൃശൂര്‍: കുട്ടനെല്ലൂരില്‍ വാഹന ഷോറുമില്‍ വന്‍ തീ പിടിത്തം. ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന ജീപ്പിന്റെ കമ്പനി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നിരവധി കാറുകള്‍ കത്തി നശിച്ചു. ആറ് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.
ഭാഗികമായി തീ നിയന്ത്രണവിധേയമായെങ്കിലും കനത്ത പുക ഉയര്‍ന്നിട്ടുണ്ട്. ഷോറൂമിനോട് ചേര്‍ന്നുള്ള സര്‍വ്വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം തീ പടര്‍ന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചതിനാല്‍ തീ പടരുന്നതിന് മുമ്പ് കൂടുതല്‍ വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് മാറ്റാന്‍ സാധിച്ചിരുന്നു.
പുതിയ വാഹനങ്ങളും സര്‍വ്വീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. വാഹനങ്ങളുടെ സര്‍വീസുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഓയിലുകള്‍ നിലത്ത് തറയിലുണ്ടായിരുന്നത് തീ അണയ്ക്കാനുള്ള പരിശ്രമത്തെ ബാധിക്കുന്നുണ്ട്. ഷോറൂമിന്റെ ഇരുഭാഗത്തുനിന്നുമായി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

Post a Comment

Previous Post Next Post