'ആവിഷ്കാര സ്വാതന്ത്ര്യം പ്രാധാനം': രാഹുൽ ഗാന്ധിക്കെതിരായ വിഷയങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്

(www.kl14onlinenews.com)
(28-Mar-2023)

'ആവിഷ്കാര സ്വാതന്ത്ര്യം പ്രാധാനം': രാഹുൽ ഗാന്ധിക്കെതിരായ വിഷയങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയങ്ങൾ അമേരിക്ക നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. രാഹുലിനെതിരായ കോടതി വിധിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ സംരക്ഷണം അമേരിക്ക നിരീക്ഷിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.

"നിയമവാഴ്ചയോടും ജുഡീഷ്യൽ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും ആണിക്കല്ലാണ്. ഇന്ത്യൻ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധിയുടെ കേസുകൾ അമേരിക്ക നിരീക്ഷിക്കുകയാണ്. വിഷയത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യം ഉൾപ്പെടെ ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെ കുറിച്ച് ഇന്ത്യൻ സർക്കാരുമായി സംസാരിച്ചിട്ടുണ്ട്."- വാർത്താ സമ്മേളനത്തിൽ വേദാന്ത് പട്ടേൽ പറഞ്ഞു. ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തും പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളുമായി ഇടപഴകുന്നത് അമേരിക്കയ്ക്ക് സാധാരണമാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പട്ടേൽ പറഞ്ഞു.

രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ധാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. അതേസമയം പാർലമെന്റിൽ പ്രതിപക്ഷം സൃഷ്ടിച്ച ബഹളത്തെ അപലപിക്കുകയും ഒബിസി സമുദായത്തിനെതിരായ ഗാന്ധിയുടെ പരാമർശങ്ങളെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ് "താഴ്ന്ന രാഷ്ട്രീയം" അവലംബിക്കുകയാണെന്ന് ബിജെപി ആരോപിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു

Post a Comment

أحدث أقدم