തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

(www.kl14onlinenews.com)
(14-Mar-2023)

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് യാത്രക്കാരുമായി പോകുന്നതിനിടെ തീപിടിച്ചത്.ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. സമയോചിതമായ ഇടപെടൽ കൊണ്ട് ആളപായം ഇല്ല. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണിത്. ഒരു കയറ്റം കയറുന്നതിനിടെ ബസിൽ നിന്നും പുക ഉയരുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടറും ഡ്രൈവറും ഇടപെട്ട് ബസ് കുറച്ച് മുന്നിലേക്ക് എടുത്ത് യാത്രക്കാരെ ബസിൽ നിന്നും ഇറക്കി സുരക്ഷിതരാക്കിയ ശേഷം ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തുടർന്ന് ബസ്സിന് തീ പടർന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

أحدث أقدم