രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം, രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

(www.kl14onlinenews.com)
(25-Mar-2023)

രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം, രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
2019 ലെ മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പ്രക്ഷോഭം രാജ്യത്തെ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ പൊതുവേദി നല്‍കും.

തിങ്കളാഴ്ച (മാര്‍ച്ച് 27) മുതല്‍ തുടര്‍ച്ചയായ പ്രതിഷേധത്തിന് പാര്‍ട്ടി ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതിന് തൊട്ടുപിന്നാലെ, ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനിടെ എഐസിസി മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പ്രതിഷേധം ജന ആന്ദോളനിലേക്ക് (ജനങ്ങളുടെ പ്രതിഷേധം) മുന്നോട്ട് കൊണ്ടുപോകാന്‍ പാര്‍ട്ടി തീരുമാനിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മാര്‍ച്ചുകളും നടത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത വൃത്തങ്ങള്‍ അറിയിച്ചു . സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ കേന്ദ്രം 'ദുരുപയോഗം' ചെയ്യുകയാണെന്ന വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജന്‍ ആന്ദോളന്‍ ഒരു പൊതുവേദി നല്‍കും.

അദാനി വിഷയത്തിലും സര്‍ക്കാരിന്റെ വിദേശനയത്തിലും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തിന് ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലും മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിന് രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം അയോഗ്യനാക്കിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നല്‍കിയ പിന്തുണയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയും പ്രതിപക്ഷ ഐക്യം വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സമയമാണിതെന്നും തറപ്പിച്ചു പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഭാരത് രാഷ്ട്ര സമിതി, സമാജ്വാദി പാര്‍ട്ടി എന്നിവയുള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രാഹുലിന് ശക്തമായ പിന്തുണ നല്‍കി. തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളും മുന്നണി സംഘടനകളും രാജ്യത്തുടനീളം വ്യത്യസ്ത പ്രതിഷേധ പരിപാടികള്‍ നടത്തും.

കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. 'എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്, രാഹുല്‍ ട്വീറ്റ് ചെയ്തു.

സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാര്‍ഗം അഹിംസയാണ് - മഹാത്മാഗാന്ധി', എന്ന് ട്വിറ്ററിലാണ് രാഹുല്‍ പ്രതികരിച്ചത്. കോടതി വിധിയോടെ അപകീര്‍ത്തിപ്പെടുത്തല്‍ എന്താണെന്നും അത് നിര്‍ണയിക്കുന്ന മാനദണ്ഡമെന്തെന്നും ചര്‍ച്ചകള്‍ സജീവമാണ്

Post a Comment

Previous Post Next Post