എയിംസ് കാസർകോട് അനുവദിക്കണം-കാഞ്ചനമാല

(www.kl14onlinenews.com)
(09-Mar-2023)

എയിംസ് കാസർകോട് അനുവദിക്കണം-കാഞ്ചനമാല
കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തിൽ അവകാശ സ്വാതന്ത്ര്യ റാലിയുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ വനിതാ ദിനം ആഘോഷിച്ചു. പ്രസ്തുത പരിപാടിയിൽ ”എന്നും നിന്റെ മൊയ്‌തീൻ”എന്ന സിനിമയിലെ യഥാർത്ഥ നായിക ശ്രീമതി. കാഞ്ചനമാല ഉദ്ഘാടനം നിർവ്വഹിക്കുകയും കാസർകോടിന്റെ അപരിമിതമായ ചികിത്സ സൗകര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ
സുമിത നീലേശ്വരം സ്വാഗതവും, കൂട്ടായ്മ വൈസ് പ്രസിഡന്റ്‌ ജമീല അഹമ്മദ്‌ അധ്യക്ഷതയും വഹിച്ച യോഗത്തിൽ, മുഖ്യ അതിഥി കാഞ്ചനമാല, പ്രശസ്ത
സാമൂഹിക പ്രവർത്തക ലീലാകുമാരി അമ്മ, തോറ്റം പാട്ട് കലാകാരി പൊടി മല്ലം മജാക്കാർ, മിസ്സ് കേരള Dr. ശ്രീലക്ഷ്മി നായർ എന്നിവരെ ആദരിച്ചു.

വൻ ജനാവലിക്കു സാക്ഷ്യം വഹിച്ച ഈ പൊതുജനപരിപാടിയിൽ തിരുവാതിര, കൈകൊട്ടിക്കളി, നാടൻപാട്ടു തുടങ്ങിയ കലാപരിപാടികൾ കാണികൾക്ക് കണ്ണിനും കാതിനും കുളിർമയായി.

മഹിളാകോൺഗ്രസ് പ്രസിഡണ്ട്‌ ശാന്തമ്മ ഫിലിപ്, പൊതു പ്രവർത്തക റസിയ ടീച്ചർ, കാരുണ്യ പ്രവർത്തക സിസ്റ്റർ മേഴ്‌സി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മറ്റ് കൂട്ടായ്മ വനിതാരത്നങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കൂട്ടായ്മ സെക്രട്ടറി ഉമ്മുഹാനി ഉദുമ നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post