കാഞ്ഞങ്ങാട് പരിപാടിക്കിടെ കാറില്‍ പടക്കം വീണു; ചോദ്യം ചെയ്ത കുടുംബത്തെ ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി,സംഭവം കെ.എം ഷാജി പങ്കെടുത്ത പരിപാടിക്കിടെ 2023

(www.kl14onlinenews.com)
(06-Mar-2023)

കാഞ്ഞങ്ങാട് പരിപാടിക്കിടെ കാറില്‍ പടക്കം വീണു; ചോദ്യം ചെയ്ത കുടുംബത്തെ ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി,സംഭവം കെ.എം ഷാജി പങ്കെടുത്ത പരിപാടിക്കിടെ

കാഞ്ഞങ്ങാട്: വാഹനത്തിലേക്ക് പടക്കം തെറിച്ച വീണത് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. ബേക്കല്‍ സ്വദേശി സലീമിനും കുടുംബത്തിനും നേരെയാണ് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്.

തിങ്കളാഴ്ച വൈകിട്ട് ലീഗ് തെക്കേപ്പുറം ശാഖ സമ്മേളനത്തിന്റെ ഭാഗമായി കെ.എം ഷാജി പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കെഎം ഷാജി എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ റോഡില്‍ വച്ച് പൊട്ടിച്ച പടക്കം സലീമിന്റെ കാറിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസമയത്ത് സലീമിന്റെ മാതാവും കുട്ടികളും കാറിലുണ്ടായിരുന്നു. ഇത് സലീം ചോദ്യം ചെയ്തിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ ആക്രമണം. സലീമിനെ കാറില്‍ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു.
താനും ലീഗ് പ്രവര്‍ത്തകന്‍ ആണെന്നും പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കിനിന്നെന്നും സലീം പറഞ്ഞു.

സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുമെന്ന് സലീം പറഞ്ഞു.

Post a Comment

Previous Post Next Post