വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതാകണം വികസനം:എസ്ഡിപിഐ

(www.kl14onlinenews.com)
(26-Mar-2023)

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതാകണം വികസനം: എസ്ഡിപിഐ
ചെർക്കള:ഹൈവേ വികസനത്തിലെ മേൽപാലം ദീർഘിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ സഞ്ചാരം എളുപ്പമാക്കണമെന്ന് എസ്.ഡി.പി.ഐ
ജില്ലാ സെക്രട്ടറി ഖാദർ അറഫ പറഞ്ഞു
ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ സ്കൂൾ പിടിഎ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്.ഡി.പി.ഐ ചെർക്കള ബ്രാഞ്ച് കമ്മിറ്റിയുടെ സമരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹ്‌മദ് ചെർക്കള,സഹദ് ഇന്ദിര നഗർ സംസാരിച്ചു
മുനീർ സാദത്ത്,റഫീഖ് സി.കെ,നവാസ് പൊടിപ്പള്ളം, സൈനു ദുബായ്, സൈനുദ്ധീൻ എർമാളം, കാമിൽ അറഫ,യാസിർ,ഹമീദ് ബാരിക്കാട് തുടങ്ങിയവർ
സംബന്ധിച്ചു.


Post a Comment

Previous Post Next Post