ഇബ്റാഹിം ചെർക്കളയുടെ ഓർമപ്പുസ്തകം ശിഹാബുദ്ദീൻ പൊയത്തും കടവ് പ്രകാശനം ചെയ്യും

(www.kl14onlinenews.com)
(08-Mar-2023)

ഇബ്റാഹിം ചെർക്കളയുടെ ഓർമപ്പുസ്തകം ശിഹാബുദ്ദീൻ പൊയത്തും കടവ് പ്രകാശനം ചെയ്യും

അന്തരിച്ച എഴുത്തുകാരൻ ഇബ്രാഹിം ചെർക്കളയെക്കുറിച്ച് കോലായ് പുറത്തിറക്കുന്ന 'ഇബ്രാഹിം ചെർക്കള ; പരിഭവങ്ങളില്ലാതെ കടന്നുപോയ എഴുത്തുകാരൻ ' എന്ന ഓർമ്മ പുസ്തകം കഥാകൃത്ത് ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും.

പ്രവാസ ജീവിതത്തിൻറെ നേരിയ ഇടവേളകളിലും ഇബ്രാഹിം ചെർക്കള അക്ഷര കൈരളിക്ക് സമ്മാനിച്ച ഇരുപതോളം കൃതികളെക്കുറിച്ചും സൗമ്യതയുടെ നിറകുടമായിരുന്ന ആ എഴുത്തുകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ എഴുത്തു സൗഹൃദങ്ങൾ  പങ്കുവെയ്ക്കുന്ന സ്മരണകളാണീ പുസ്തകം.

2023 മാർച്ച് 11, ശനിയാഴ്ച രാവിലെ 10 മണിക്ക് വിദ്യാ നഗർ കോലായ്  ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന പ്രസ്തുത പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ  ഓഫീസർ ശ്രീ .എം. മധുസൂദനൻ പുസ്തകം ഏറ്റുവാങ്ങും.  ശ്രീ. ബാലകൃഷ്ണൻ ചെർക്കള പുസ്തക പരിചയവും ശ്രീ .ജനാർദ്ദനൻ , എഴുത്ത്കാരൻ  സുറാബ് എന്നിവർ മുഖ്യ സാന്നിധ്യങ്ങളുമായിരിക്കും .
പരിപാടിയിൽ ജില്ലയിലെ സാഹിത്യകാരന്മാരും ഇബ്രാഹിം ചെർക്കളയുടെ ബന്ധുക്കളും പങ്കെടുക്കും.

Post a Comment

Previous Post Next Post