പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു

(www.kl14onlinenews.com)
(04-Mar-2023)

പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു
തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് പൂട്ടിച്ചു. വാട്ടർ തീം പാർക്കായ സിൽവർ സ്‌റ്റോം അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. പാർക്കിൽ കുളിച്ച നിരവധി കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

പാർക്കിൽ കുളിച്ച നിരവധി വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർക്കിലെ വെള്ളം ഉടനടി മാറ്റാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post