കോലായ് പുറത്തിറക്കിയ ഇബ്രാഹിം ചെർക്കളയുടെ 'ഓർമ' പുസ്തകം എഴുത്തുകാരൻ ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(11-Mar-2023)

കോലായ് പുറത്തിറക്കിയ ഇബ്രാഹിം ചെർക്കളയുടെ 'ഓർമ' പുസ്തകം എഴുത്തുകാരൻ ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു
കാസർകോട് :
കോലായ് പുറത്തിറക്കിയ ഇബ്രാഹിം ചെർക്കളയുടെ ഓർമ പുസ്തകം ' പരിഭവങ്ങളില്ലാതെ കടന്നുപോയ എഴുത്തുകാരൻ ' ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു.

കോലായ് ലൈബ്രറി
ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ ഷാഹുൽ ഹമീദ് കളനാടൻ പുസ്തകം ഏറ്റുവാങ്ങി.

പ്രവാസലോകത്ത് നിന്നും കൊണ്ട് സ്വദേശത്തെ അക്ഷരലോകത്തേക്ക് വെളിച്ചം പകരാൻ കഴിയുക എന്നത് ദൈവദത്തമാണെന്നും ഇരുപതോളം പുസ്തകങ്ങൾ രചിച്ചു കടന്നുപോയ ഇബ്റാഹിം ചെർക്കള തെളിച്ച ദീപനാളങ്ങൾ കെട്ടുപോകാതെ ഇനിയങ്ങോട്ട് സൂക്ഷിച്ചു നിർത്തേണ്ടത് അദ്ദേഹത്തിന്റെ അക്ഷര സൗഹൃദങ്ങളുടെ കടമയാണെന്നും ശിഹാബ് വ്യക്തമാക്കി.

ഹസൈനാർ തോട്ടും ഭാഗം അധ്യക്ഷനായി.

ബാലകൃഷ്ണൻ ചെർക്കള പുസ്തകപരിചയം നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ . ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി.

ശ്രീ. എ. എസ്.മുഹമ്മദ് കുഞ്ഞി, രവീന്ദ്രൻ പാടി, പി.എസ്. ഹമീദ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ബി.കെ. സുകുമാരൻ , സലാം, കെ.കെ. അബ്ദു കാവുഗോളി, രചന അബ്ബാസ്, മുനീർ ചെങ്കള, റഹ്മാൻ മുട്ടത്തോടി, കെ.എച്.മുഹമ്മദ്,സുലേഖ മാഹിൻ , മുംതാസ് ടീച്ചർ, സ്കാനിയ ബെദിര, സുബൈർ സാദിക് , അബു പാണലം തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post