(www.kl14onlinenews.com)
(20-Mar-2023)
സാംസ്കാരികം 'വേനൽ മഴ' ശിൽപ്പശാലയും
കാസർകോട് : സാംസ്കാരികം കാസർകോടിന്റെ ആഭിമുഖ്യത്തിൽ ഏകദിന സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു . പാലക്കുന്ന് തിരുവക്കോളി ബേക്കൽ ഫോർട്ട് ഹെറിറ്റേജിൽ നടന്ന മുഴുനീള വിനോദ സാഹിത്യ പരിപാടികൾക്ക് കവി പദ്മനാഭൻ ബ്ലാത്തൂർ, അദ്ധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമായ വിജയൻ ശങ്കരംപാടി എന്നിവർ നേതൃത്വം വഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിനുള്ള പി. എൻ. പണിക്കർ സോഷ്യൽ ഫോറം അവാർഡ് ജേതാവ് വി. അബ്ദുൽ സലാം, നാടക രചയിതാവ് ബാഹുലേയൻ മണ്ടൂർ , കർണ്ണാടക ബാങ്ക് റിട്ട. മാനേജർ ഗിരിധർ രാഘവൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഉഷസ്സ് മോഡറേറ്ററായി. പ്രഭാകരൻ കരിച്ചേരി , കാസർകോട് നാർ കോട്ടിക് ഡി.വൈ.എസ്.പി എം.എ മാത്യു, സി.കെ. കണ്ണൻ , ഹമീദ് കാവിൽ , ഭരതൻ നീലേശ്വരം അബുത്വാഇ, ബി.എം സാദിഖ് , ശോഭന ടീച്ചർ, മുംതാസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment