യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്കുള്ള ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി

(www.kl14onlinenews.com)
(13-Mar-2023)

യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്കുള്ള ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി. വിമാനത്തിലുള്ള യാത്രക്കാരന് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ഇറങ്ങുമ്പോഴേക്കും മരണം സ്ഥിരീകരിച്ചു. നൈജീരിയക്കാരന്‍ അബ്ദുല്ല (60) ആണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ സംഘം എത്തുമ്പോഴേക്കും അബ്ദുല്ലയ്ക്ക് മരണം സംഭവിച്ചിരുന്നെന്ന് ഇന്‍ഡിഗോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

Post a Comment

Previous Post Next Post