കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരം

(www.kl14onlinenews.com)
(06-Mar-2023)

കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരം
തൃക്കാക്കരയില്‍ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയ്ക്ക് ബോധം വീണിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാമുകന്‍ തൃശൂർ മാള കളത്തിപ്പറമ്പ് വീട്ടിൽ ഗോപകുമാറി (20)നെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് പെണ്‍കുട്ടിയെ തൃക്കാക്കര ഉണിച്ചിറ തൈക്കാവിന് സമീപമെത്തിച്ച് ഗോപകുമാര്‍ മര്‍ദ്ദിച്ചത്.

പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച ശേഷം മുകളില്‍ കയറിയിരുന്നു ക്രൂരമര്‍ദ്ദനമാണ് ഗോപകുമാര്‍ നടത്തിയത്. ഇരുകവിളുകളിലും മാറിമാറിയടിച്ചു. ശരീരമാസകലം മര്‍ദ്ദിച്ചു. നിലത്തിട്ട് വലിച്ചിഴച്ചു. ഒടുവില്‍ അവിടെയുള്ള ഒരു പട്ടിക എടുത്തുകൊണ്ട് വന്നു വീണ്ടും ക്രൂരമര്‍ദ്ദനം തന്നെ നടത്തി. പട്ടിക കൊണ്ടുള്ള മര്‍ദ്ദനത്തിലാണ് പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

ആളൊഴിഞ്ഞ പറമ്പിലിട്ടാണ് ഗോപകുമാര്‍ ക്രൂരമര്‍ദ്ദനം നടത്തിയത്. പുലര്‍ച്ചെ മൂന്നായിരുന്നതിനാല്‍ അവിടെ ചുരുക്കം പേരാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് ഗോപകുമാറിന്റെ മര്‍ദ്ദനത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗോപകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഹോട്ടലില്‍ നിന്നു അവള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് തമ്മിലടിയായത്. ഈ പ്രശ്നം കാരണം ഹോട്ടല്‍ ഉടമ രണ്ടുപേരെയും ഇറക്കിവിട്ടു. അവള്‍ പ്രശ്നമുണ്ടാക്കിയതിനാല്‍ ഉള്ള ജോലിയും നഷ്ടമായി. അതിലുള്ള ദേഷ്യം കൊണ്ടാണ് യുവാവിനെ മര്‍ദ്ദിച്ചത് എന്നാണ് ഗോപകുമാര്‍ പോലീസിനോട് പറഞ്ഞത്.

ഗോപകുമാറും പെണ്‍കുട്ടിയും തൃശൂര്‍ സ്വദേശികളാണ്. വര്‍ഷങ്ങളായി അടുപ്പവുമുണ്ട്. ഗോപകുമാറിനെ വിശ്വസിച്ച് ഇറങ്ങി വന്നതാണ് കാമുകി. . അതിനുശേഷം പെണ്‍കുട്ടിയ്ക്ക് വീട്ടുകാരുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു. കൊച്ചിയില്‍ വന്ന ശേഷം ഇവര്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ജോലി തേടിയപ്പോള്‍ രണ്ടുപേര്‍ക്കും ഹോട്ടല്‍ ജോലിയും കിട്ടി.

ഗോപകുമാറിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നു പെണ്‍കുട്ടിയ്ക്ക് മനസിലായി. ഇതോടെ ഇവര്‍ തമ്മില്‍ പ്രശ്നമായി. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂത്തപ്പോള്‍ ഉടമ ഹോട്ടലില്‍ നിന്നു രണ്ടുപേരോടും ഇറങ്ങാന്‍ പറഞ്ഞു. തമ്മില്‍ വഴക്കുമായി ജോലിയും പോയി. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പുലര്‍ച്ചെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മറ്റൊരു ബന്ധത്തിന്റെ പേരിലാണ് തര്‍ക്കം വന്നത്. കുറച്ച് നാളുകളായി ഇവര്‍ തമ്മില്‍ വഴക്കും പോലീസില്‍ പരാതിയുമൊക്കെ ആയിട്ടുണ്ട്‌. പെണ്‍കുട്ടി ഗോപകുമാറിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടലില്‍ നിന്നുള്ള വഴക്കിന്റെ പക തീര്‍ക്കാനാണ് ഗോപകുമാര്‍ പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടു വന്നു മര്‍ദ്ദിച്ചത്. ഗോപകുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


Post a Comment

Previous Post Next Post