ഈ വര്‍ഷത്തെ സ്റ്റാര്‍ ഓഫ് കേരള ഗോള്‍ഡ് മെഡല്‍ മൈ കെയർ അഗര്‍ബത്തിക്ക്


(www.kl14onlinenews.com)
(11-Mar-2023)

ഈ വര്‍ഷത്തെ സ്റ്റാര്‍ ഓഫ് കേരള ഗോള്‍ഡ് മെഡല്‍ മൈ കെയർ അഗര്‍ബത്തിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്റ്റാര്‍ ഓഫ് കേരള ഗോള്‍ഡ് മെഡല്‍ അവാര്‍ഡിന് പാര്‍ശ്വഫലമില്ലാത്ത കൊതു നിര്‍വ്വീകരണ ഉല്‍പന്നമായ മൈ കെയര്‍ അഗര്‍ബത്തി കമ്പനി അര്‍ഹരായി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഓഫ് കേരളയുടെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് പയ്യന്നൂര്‍ ടോപ്പ്ഫോം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് ഗോള്‍ഡ് മെഡലും, അമ്പതിനായിരം രൂപയും, പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ദാനം പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസുധാകരന്‍ നിര്‍വ്വഹിച്ചത്. കേരള സര്‍ക്കാരിന്‍റെ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ, മാവേലി സ്റ്റോറുകള്‍, കൂടാതെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനപ്രീതി നേടിയതും പാര്‍ശ്വഫലമില്ലാത്ത ഉല്‍പന്നം എന്ന മാനദണ്ഡത്തിലാണ് മൈ കെയര്‍ അഗര്‍ബത്തി ഈ അവാര്‍ഡിന് അര്‍ഹരായത്. റിട്ടേര്‍ഡ് ഓഫീസര്‍മാരായ നാലംഗ പാനല്‍ ജഡ്ജിമാരാണ് അര്‍ഹരെ തെരഞ്ഞെടുത്തത്.
2022-ല്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നടത്തിയ ബെസ്റ്റ് സെയില്‍സ് അവാര്‍ഡ് നേടിയ കണ്ണൂര്‍ സപ്ലൈകോ പീപ്പിള്‍ ബസാറിന് വേണ്ടി വി നിഷാന്തും, കാസര്‍കോട് സപ്ലൈകോയില്‍ 31 വര്‍ഷം ജോലി ചെയ്ത് നല്ല മാനേജറിനുള്ള അവാര്‍ഡ് നേടിയ ജമാലിനും പൊന്നാടയും സ്നേഹോപകാരവും നല്‍കി ആദരിച്ചു.
സ്റ്റാര്‍ ഓഫ് കേരളയുടെ വുമണ്‍സ് വിംഗ് ചെയര്‍മാന്‍ സോനു രതീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ജയമോഹന്‍ കെ.എസ്, ഡോ. ജെ അജിത കുമാരി, രാഗില്‍ എന്‍.എ, ദിനേശന്‍ തെക്കുമ്പാട് എന്നിവര്‍ക്ക് സ്നേഹോപഹാരം നല്‍കി.
സ്റ്റാര്‍ ഓഫ് കേരളയുടെ ജനറല്‍ സെക്രട്ടറി എസ്. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം ടി.ഐ മധുസുധാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി.പി മുസ്തഫ, വിനയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ ഡിപ്പോ കസ്റ്റോടിയന്‍ ഓഫീസറും എസ്.എന്‍.ഇ.എ സ്റ്റേറ്റ് പ്രസിഡന്‍റുമായ ആര്‍. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സതീശന്‍ കെ.എസ് സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post