ജീവകാരുണ്യ പ്രവർത്തകരെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു 2023

(www.kl14onlinenews.com)
(20-Mar-2023)

ജീവകാരുണ്യ പ്രവർത്തകരെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു

ചൗക്കി: പ്രവാസ ജീവിതത്തിനിടയിൽ സ്വന്തം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി മാറിയ മുഹമ്മദ് ഷാഫി മഹാറാണിയേയും ഖത്തർ കൃഷ്ണനേയും ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. സന്ദേശം ഗ്രന്ഥാലയം ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പത്രപ്രവർത്തകൻ ടി.എ. ഷാഫി മൊമെൻന്റോയും നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു ജില്ലാ ബസ്സ് ഓണേർസ് അസോസിയേഷൻ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രടറി പി. ദാമോദരൻ ,കെ.കുഞ്ഞിരാമൻ . എരിയാൽ അബ്ദുള്ള . ജിൽ ജിൽ. എം.പി, അബ്ദു കാവുഗോളി, അബു കാസറഗോഡ്, കെ.വി.മുകുന്ദൻ മാസ്റ്റർ, മഹമൂദ് കുളങ്ങര,ഹനീഫ കടപ്പുറം, എം.എ.കരീം, ബഷീർ സന്ദേശം, സുലൈമാൻ തോരവളപ്പ്, ഹക്കിം കമ്പാർ, അബ്ദുൾ റഹ്മാൻ ആസാദ് നഗർ,. ഷുക്കൂർ ചൗക്കി, സുലൈമാൻ ചൗക്കി .ബി.മാധവൻ ബള്ളിർ.എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഷാഫി മഹാറാണിയും ഖത്തർ കൃഷ്ണനും മറുപടി പ്രസംഗം നടത്തി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post