കുട്ടികള്‍ക്ക് അഞ്ചുകിലോ അരി; വിതരണം മാര്‍ച്ച് ഇരുപതാം തീയതി മുതല്‍

(www.kl14onlinenews.com)
(04-Mar-2023)

കുട്ടികള്‍ക്ക് അഞ്ചുകിലോ അരി; വിതരണം മാര്‍ച്ച് ഇരുപതാം തീയതി മുതല്‍
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മദ്ധ്യവേനൽ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസം ഇരുപതാം തീയതി മുതൽ അരി വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുകയും അതിൽ നിന്ന് കില-യെ തെരഞ്ഞെടുക്കുകയും ചെയ്തു. ഓരോ ജില്ലയിൽ നിന്നും 20 സ്‌കൂളുകൾ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകൾ തെരഞ്ഞെടുത്താണ് സോഷ്യൽ ഓഡിറ്റ് നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തീരപ്രദേശം, മലമ്പ്രദേശം, ട്രൈബൽ ഏരിയ തുടങ്ങിയ മേഖലകളിലുള്ള സ്‌കൂളുകളും ഉൾപ്പടുന്നു. ഓഡിറ്റ്, സ്‌കൂൾ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യൽ ഓഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആർ.പി മാർ സ്‌കൂളുകളിൽ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, ഈ രക്ഷിതാക്കൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി സ്‌കൂൾ സഭകളിൽ അവതരിപ്പിച്ച് പാസാക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നത്.

Post a Comment

أحدث أقدم