മുക്കൂട് സ്‌കൂളിൽ ഇനി സൈക്കിൾ പരിശീലനവും; പിന്തുണയുമായി അജാനൂർ ഗ്രാമ പഞ്ചായത്ത് 2023

(www.kl14onlinenews.com)
(27-Mar-2023)

മുക്കൂട് സ്‌കൂളിൽ ഇനി സൈക്കിൾ പരിശീലനവും; പിന്തുണയുമായി അജാനൂർ ഗ്രാമ പഞ്ചായത്ത്

അജാനൂർ : അടച്ചു പൂട്ടൽ ഭീഷണിയിൽ നിന്നും മികവിന്റെ കേന്ദ്രമായി മാറിയ മുക്കൂട് ജി എൽ പി സ്‌കൂളിൽ ഇനി പഠനത്തോടൊപ്പം സൈക്കിൾ പരിശീലനവും . പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് സൈക്കിളുകളാണ് സ്‌കൂളിന് സമ്മാനിച്ചത് . ഇത് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മാറി മാറി നൽകി പരിശീലിപ്പിക്കും . പുതു തലമുറയിലെ കുട്ടികളിൽ സൈക്കിളിംഗ് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം .

സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എം ബാലകൃഷ്ണനിൽ നിന്നും പ്രഥമാധ്യാപിക കെ ജയന്തി സൈക്കിളുകൾ ഏറ്റു വാങ്ങി . പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം , ഇരുപത്തി രണ്ടാം വാർഡ് മെമ്പർ ഹാജിറ സലാം , മദർ പിടിഎ പ്രസിഡന്റ് സുനിത പ്രകാശൻ , അധ്യാപികമാരായ സുജിത ,വിജിത , സൗമിനി ,
രത്നമണി , പ്രീത സുരേഷ് , എം മൂസാൻ , പിടിഎ എക്സിക്യൂട്ടിവ് മെമ്പർമാരായ രാജേഷ് , ജയ നിത്യാനന്ദൻ , റീനരവി , അശ്വതി പ്രതീപ് , റീനരവി , സിന്ധു മണികണ്ഠൻ , രജിത , അനിത തുടങ്ങിയവർ പങ്കെടുത്തു .


പടം : മുക്കൂട് ജി എൽ പി സ്‌കൂളിലേക്ക് അജാനൂർ ഗ്രാമ പഞ്ചായത്ത് നൽകുന്ന ബൈ സൈക്കിളുകൾ വാർഡ് മെമ്പർ എം ബാലകൃഷ്ണനിൽ നിന്നും പിടിഎ മെമ്പർമാരുടെ സാന്നിധ്യത്തിൽ പ്രഥമാധ്യാപിക കെ ജയന്തി ഏറ്റു വാങ്ങുന്നു .

Post a Comment

أحدث أقدم