മുസാഅദ പദ്ധതി ഉദ്ഘാടനവും ഷിഫാഹുറഹ്മ സഹായവും നൽകി

(www.kl14onlinenews.com)
(14-Mar-2023)

മുസാഅദ പദ്ധതി
ഉദ്ഘാടനവും ഷിഫാഹുറഹ്മ സഹായവും നൽകി
അബുദാബി:
അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള മൂസാ അദ -2025 പദ്ധതിയുടെ ഉൽഘാടനം കാസറഗോഡ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിൻ കേളോട്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഷിഫാ ഹുറഹ്മ പദ്ധതിയുടെ ആദ്യ സഹായം നൽകി. പതിനാറാം വാർഡിലെ പാവപെട്ട രോഗിക്കുള്ള സഹായം മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിക് കൈമാറി ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എം ഇഖ്ബാൽ, മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീൽ എരുതുംകടവ്.ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേറൂർ, അബുദാബി കെ എം സി സി നേതാവ് ഹനീഫ പടിഞ്ഞാർമുല ,തുടങ്ങിയവർ സംബസിച്ചു. വാർഡ് പ്രസിഡണ്ട് മുഹമ്മദ് ചേറൂർ അധ്യക്ഷത വഹിച്ചു . അബ്ദുല്ല കുഞ്ഞി മാസ്റ്റർ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post