അനുകൂല വിധിയില്ലെങ്കിൽ രാഹുൽ ​ഗാന്ധിക്ക് ആറ് വർഷം മത്സരിക്കാനാവില്ല; ഔദ്യോ​ഗിക വസതി ഒഴിയേണ്ടി വരും

(www.kl14onlinenews.com)
(25-Mar-2023)

അനുകൂല വിധിയില്ലെങ്കിൽ രാഹുൽ ​ഗാന്ധിക്ക് ആറ് വർഷം മത്സരിക്കാനാവില്ല; ഔദ്യോ​ഗിക വസതി ഒഴിയേണ്ടി വരും
ന്യൂഡൽഹി: സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ പോയിട്ടും അനുകൂല വിധി നേടിയില്ലെങ്കിൽ രാഹുൽ ​ഗാന്ധിക്ക് ആറ് വർഷത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ആറ് വർഷത്തേക്ക് മത്സരിക്കാനാകില്ലെന്നതാണ് വസ്തുത. ഭ​ര​ണ​ഘ​ട​ന​യു​ടെ 110(1)(ഇ)​ അ​നു​ച്ഛേ​ദ​വും 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ എ​ട്ടാം വ​കു​പ്പും അ​നു​സ​രി​ച്ചാ​ണ് ലോ​ക്സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് രാഹുലിനെ അയോ​ഗ്യനാക്കിയത്. രണ്ടോ അതിൽ കൂടുതൽ വർഷമോ തടവിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധി പാർലമെന്റ് അം​ഗത്വത്തിൽ നിന്ന് അയോ​ഗ്യനാകും.

കീ​ഴ് കോ​ട​തി കു​റ്റം ശ​രി​വെ​ച്ച​തും ശി​ക്ഷ വി​ധി​ച്ച​തുമായ കേസ് മേ​ൽ​കോ​ട​തി സ്റ്റേ ​ചെ​യ്താ​ൽ അയോ​ഗ്യത റദ്ദാക്കാം. കൂടാതെ ജ​ന​പ്ര​തി​നി​ധി​ക്ക് അ​നു​കൂ​ല​മാ​യി മേ​ൽ​കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി വ​ന്നാ​ലോ അയോ​ഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് നടപടി റദ്ദാക്കാം. ലക്ഷദ്വീപ് എംപിയായിരുന്ന മു​ഹ​മ്മ​ദ് ഫൈ​സ​ലി​​നെ അയോ​ഗ്യനാക്കിയ കവരത്തി കീഴ്കോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ലോക്സഭാ സെക്രട്ടറിയേറ്റ് മുഹമ്മദ് ഫൈസലിന്റെ അം​ഗത്വം പുനഃസ്ഥാപിച്ചിട്ടില്ല.
മേൽക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ല്യൂട്ടൻസ് ഡൽഹിയിലെ ഔദ്യോഗിക വസതിയായ തുഗ്ലക് ലേൻ ബംഗ്ലാവ് ഒരുമാസത്തിനകം ഒഴിയേണ്ടിവരും. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയത്തിനെത്തുടർന്നാണ് തുഗ്ലക് ലേൻ ബംഗ്ലാവ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. അയോ​ഗ്യത പ്രാബല്യത്തിൽ വന്നതുമുതൽ ഒരു മാസത്തിനകം ഔദ്യോ​ഗിക വസതി ഒഴിയണമെന്നാണ് വ്യവസ്ഥ.

Post a Comment

أحدث أقدم