മഞ്ചേശ്വരത്ത് കെപിഎസ്ടിഎ സായാഹ്ന ധർണ്ണ നടത്തി

(www.kl14onlinenews.com)
(10-Mar-2023)

മഞ്ചേശ്വരത്ത് കെപിഎസ്ടിഎ സായാഹ്ന ധർണ്ണ നടത്തി
ഉപ്പള:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ജനാർദ്ദനൻ. കെ. വി. ഉദ്ഘാടനം ചെയ്തു. ഒ.എം. റഷീദ് സ്വാഗതം പറഞ്ഞ സദസ്സിൽ ഇസ്മായിൽ അധ്യക്ഷനായി.

സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ച ഭക്ഷണത്തിന്റെ തുക വർധിപ്പിക്കുക,അധ്യാപകരുടെയുംജീവനക്കാരുടെയും ഡി എ കുടിശിക അനുവദിക്കുക, അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുനഃ പരിശോധിക്കുക, ഫിക്സേഷൻ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ. വിദ്യാഭ്യാസ ജില്ലാ അദ്ധ്യക്ഷൻ വിമൽ അടിയോടി മുഖ്യ പ്രഭാഷണം നടത്തി. ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന കൗൺസിലർ ബിജു രാജ്. എസ്, പ്രകാശൻ, രഞ്ജിത്ത്, സോണിയ എന്നിവർ സംസാരിച്ചു. ജബ്ബാർ നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post