ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫിസിൽ അതിക്രമിച്ച് കയറി എസ്.എഫ്.ഐ പ്രവർത്തകർ 2023

(www.kl14onlinenews.com)
(03-Mar-2023)


ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫിസിൽ അതിക്രമിച്ച് കയറി എസ്.എഫ്.ഐ പ്രവർത്തകർ

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജനൽ ഓഫിസിൽ എസ്.എഫ്.ഐ പ്രതിഷേധം. ബാനറും കൊടികളുമായി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് ഓഫിസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്.

വെള്ളിയാഴ്ച വൈകീട്ട് 7.45ഓടെയാണ് മുപ്പതോളം പ്രവർത്തകർ പാലരിവട്ടത്തെ ഓഫിസിനുള്ളിലേക്ക് പ്രതിഷേധവുമായി എത്തിയത്. പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. അതിക്രമിച്ച് കയറി ഓഫിസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി. നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.


സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി ഓഫിസിലേക്ക് പ്രവർത്തകർ കയറുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും കാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post