ജോലി സമയത്ത് ജീവനക്കാർ ഇല്ല; പിഡബ്ല്യുഡി ചീഫ് ആര്‍ക്കിടെക് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്

(www.kl14onlinenews.com)
(23-Mar-2023)

ജോലി സമയത്ത് ജീവനക്കാർ ഇല്ല; പിഡബ്ല്യുഡി ചീഫ് ആര്‍ക്കിടെക് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്
ഓഫീസ് സമയത്ത് ജീവനക്കാർ എത്തുന്നില്ലെന്ന പരാതി വർധിച്ചതോടെ പിഡബ്ല്യുഡി ചീഫ് ആര്‍ക്കിടെക് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്. ആകെയുള്ള 17 ജീവനക്കാരില്‍ ഇന്ന് പഞ്ച് ചെയ്തത് 10 പേരും അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചത് ആറുപേരുമെന്ന് മന്ത്രിയുടെ പരിശോധനയില്‍ തെളിഞ്ഞു. പര്‍ച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇന്റണല്‍ വിജിലന്‍സിനെ മന്ത്രി ചുമതലപ്പെടുത്തി.

ഓഫീസിലെ ഓരോ ക്യാബിനും ഒഴിഞ്ഞു കിടക്കുന്ന നിലയിലാണ്. ഇതോടെ മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇത് ലഭിക്കാനും വൈകിയതോടെ മന്ത്രി ക്ഷുഭിനായി. ഓഫീസിനെ കുറിച്ച് നിരവധി പരാതികള്‍ എത്തിയതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. അതേസമയം സ്പാര്‍ക്ക് വഴി ജീവനക്കാര്‍ അവധി അപേക്ഷ നല്‍കാത്തതിന്റെ കാരണവും ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചു. ബയോമെട്രിക് പഞ്ചിങ് സംവിധാനം ഫലപ്രദം അല്ലെന്നും ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ലെന്നും പരിശോധനയ്ക്ക് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


Post a Comment

Previous Post Next Post