തലസ്ഥാനത്ത് സംഘർഷം; കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിചാർജ്

(www.kl14onlinenews.com)
(24-Mar-2023)

തലസ്ഥാനത്ത് സംഘർഷം; കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിചാർജ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടന്ന കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് പ്രവർത്തകർ പ്രതിഷേധം തുടരുന്നു.
പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശി. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു.സംഘർഷത്തിൽ നിരവധി കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. വനിതാ പ്രവർത്തകർക്കും പരുക്കേറ്റു. പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. നിലവിൽ സംഘർഷ സ്ഥലത്ത് നിന്നും പൊലീസ് പിൻവാങ്ങി.

മാനനഷ്ടക്കേസില്‍ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം തടവാണ് കോടതി വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവത്തെ ഇടക്കാല ജാമ്യവും കോടതി അനുവദിച്ചിരുന്നു.


Post a Comment

Previous Post Next Post