ജലമാണ് ജീവൻ എസ് വൈ എസ് ക്യാമ്പയിൻ തുടങ്ങി; തണ്ണീർ പന്തൽ പി എ അഷ്റഫലി ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(17-Mar-2023)

ജലമാണ് ജീവൻ എസ് വൈ എസ് ക്യാമ്പയിൻ തുടങ്ങി; തണ്ണീർ പന്തൽ പി എ അഷ്റഫലി ഉദ്ഘാടനം ചെയ്തു
കാസർകോട് : സമസ്ത കേരള സുന്നി യുവജന സംഘം 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് ജില്ല കമ്മിറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ തണ്ണീർപന്തൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അഷ്റഫലി നിർവഹിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും കവലകളിലും തണ്ണീർ പന്തൽ ഒരുക്കും.
ക്യാമ്പയിന്റെ ഭാഗമായി കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ വെള്ളം എത്തിക്കുക, പറവകൾക്ക് വെള്ളം കുടിക്കാൻ തണ്ണീർകുടം സ്ഥാപിക്കുക, പുഴ, കിണർ, തടാകം തുടങ്ങിയ ജലസ്രോതസ്സുകൾ ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുക, ജല ദുർവ്യയങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയവ സോൺ സർക്കിൾ യൂണിറ്റ് തലങ്ങളിൽ നടക്കും.
പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ പ്രസംഗിച്ചു. സാമൂഹികം ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ സ്വാഗതം പറഞ്ഞു.
ജബ്ബാർ ഹാജി നുള്ളിപ്പാടി, മഹമൂദ് ഹാജി മുട്ടത്തൊടി, മൂസക്കുഞ്ഞി സഖാഫി, നാഷണൽ അബ്ദുല്ല, നാസർ സഖാഫി തുരുത്തി, പി ഇ അഷ്റഫ് മൗലവി, അബൂബക്കർ മൗലവി ആലംപാടി, എസ് എ അബ്ദുറഹ്മാൻ, മുനീർ മൗലവി നായന്മാർമൂല, ശരീഫ് പി കെ നഗർ, അബ്ദുറഹ്മാൻ ചാലക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم