ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ഭരണത്തുടർച്ച; മേഘാലയയിൽ എൻപിപി

(www.kl14onlinenews.com)
(02-Mar-2023)

ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ഭരണത്തുടർച്ച; മേഘാലയയിൽ എൻപിപി

അഗർത്തല: വടക്കു കിഴക്കൻ പോരിൽ ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി. മേഘാലയയിൽ നാല് സീറ്റ് നേടിയ ബിജെപിl എൻപിപിയ്ക്കൊപ്പം സർക്കാരിന്റെ ഭാഗമായേക്കും.

ത്രിപുരയിൽ 31 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചുകഴിഞ്ഞു. നാലിടത്ത് ബിജെപി മുന്നിലാണ്. സിപിഎം -കോൺഗ്രസ് സഖ്യം 13 സീറ്റിൽ ഒതുങ്ങി. സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണത്തെ 16 സീറ്റിൽ നിന്നും സിപിഎം പിന്നോട്ടുപോയപ്പോൾ കോൺഗ്രസ് പൂജ്യത്തിൽ നിന്ന് നാലായി നില മെച്ചപ്പെടുത്തി. പുതിയ പാർട്ടിയായ തിപ്ര മോത്ത 12 സീറ്റുകളിൽ മുന്നേറി.

മേഘലായയിൽ ആറു സീറ്റുകൾ നേടി ത്രിമുണൽ കോൺഗ്രസ്‌ വരവ് ഗംഭിരമാക്കി, എൻപിപി 28 സീറ്റും
നേടിയത്.ബിജെപി 4'സീറ്റും നേടിയത്

എൻപിപിയുമായി ചേർന്ന് ബിജെപി മേഘലായയിൽ സർക്കാരിന്‍റെ ഭാഗമാകും. മേഘാലയയിൽ കോൺഗ്രസ് നാലിടത്താണ് മുന്നിട്ട് നിൽക്കുന്നത്


Post a Comment

Previous Post Next Post