രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; ഒരു മാസം നീളുന്ന ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

(www.kl14onlinenews.com)
(29-Mar-2023)

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; ഒരു മാസം നീളുന്ന ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

ഡൽഹി: രാഹുൽഗാന്ധിക്കെതിരായ അയോഗ്യതാ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാക്കി കോൺഗ്രസ്. കോൺഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം കുറിക്കും. അടുത്ത മാസം മുപ്പത് വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം. ബ്ലോക്ക്, മണ്ഡലം തലങ്ങൾ മുതൽ ജില്ലാ സംസ്ഥാന തലങ്ങളിൽ വരെ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ദേശീയ തലത്തിലെ സത്യഗ്രഹം ഏപ്രിൽ എട്ടിന് സമാപിക്കും. തുടർന്ന് ഏപ്രിൽ 15 മുതൽ 20 വരെ ജില്ലാതലത്തിലും ഏപ്രിൽ 20 മുതൽ 30 വരെ സംസ്ഥാന തലത്തിലും സത്യഗ്രഹം നടത്തും. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യഗ്രഹത്തിൽ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനം നൽകിയിട്ടുണ്ട്. സഹകരിക്കാൻ കഴിയുന്ന പാർട്ടികളെ ക്ഷണിക്കാൻ ഡിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന തലത്തിലെ സത്യഗ്രഹത്തിൽ മുതിർന്ന നേതാക്കൾ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാർട്ടികൾക്ക് ക്ഷണമുണ്ടാവും. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരുവുയോഗങ്ങളും നടത്തും. സാമൂഹ്യ മാധ്യമങ്ങളിലും രാഹുൽഗാന്ധിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗം നടക്കും.

Post a Comment

Previous Post Next Post