(www.kl14onlinenews.com)
(04-Mar-2023)
മുംബൈ: ആമസോണ്‍ പേ പ്രൈവറ്റ് ലിമിറ്റഡിന് 3.06 കോടി രൂപ പിഴ ചുമത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രീപെയ്ഡ് പേയ്മെന്റ് നിര്‍ദേശങ്ങള്‍(പിപിഐ), ഉപഭോക്താവിന്റെ വിവരങ്ങള്‍(കെവൈസി) എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് ആമസോണ്‍ പേയ്ക്ക് പിഴ ചുമത്തിയത്. ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഡിജിറ്റല്‍ പേയ്മെന്റ് വിഭാഗമാണ് ആമസോണ്‍ പേ.
കെവൈസി ആവശ്യകതയെക്കുറിച്ച് ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിക്കുന്നില്ലെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. പിഴ അടക്കാതിരിക്കാന്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന് ആര്‍ബിഐ ആമസോണിനോട് ആവശ്യപ്പെട്ടിരുന്നു.
കമ്പനിയുടെ പ്രതികരണം ലഭിച്ചതിന് ശേഷം നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന കുറ്റം സാധുതയുള്ളതാണെന്ന നിഗമനത്തില്‍ ആര്‍ ബി ഐ എത്തുകയായിരുന്നു. സംഭവത്തില്‍ പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും ആര്‍ബിഐ പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകള്‍ കാരണമാണ് പിഴ ചുമത്തിയതെന്നും ആമസോണ്‍ പേ ഉപഭോക്താക്കളുമായി കമ്പനി ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ച് അഭിപ്രായപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ ബി ഐ കൂട്ടിച്ചേര്‍ത്തു.
إرسال تعليق