മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരന്‍റെ കൊലപാതകം; പ്രതി കാസർകോട്ട്​ അറസ്റ്റിൽ

(www.kl14onlinenews.com)
(03-Mar-2023)

മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരന്‍റെ കൊലപാതകം; പ്രതി കാസർകോട്ട്​ അറസ്റ്റിൽ
കാ​സ​ർ​കോ​ട്: മം​ഗ​ളൂ​രു ജ്വ​ല്ല​റി മോ​ഷ​ണ​ത്തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ കാ​സ​ർ​കോ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ചേ​മ​ഞ്ചേ​രി​യി​ലെ പി.​പി. ഷി​ഫാ​സ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​സ​ർ​കോ​ട് മ​ല്ലി​കാ​ർ​ജു​ന ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് ഓ​ട്ടോ​യി​ൽ ക​യ​റു​ക​യാ​യി​രു​ന്ന പ്ര​തി​യെ സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം​ചെ​യ്ത ശേ​ഷം ഡി​വൈ.​എ​സ്.​പി സി.​എ. അ​ബ്ദു റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന് എ​യ​ർ പി​സ്റ്റ​ളും കു​രു​മു​ള​ക് സ്പ്രേ​യും പി​ടി​ച്ചെ​ടു​ത്തു. കാ​സ​ർ​കോ​ട് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ത്തി​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മം​ഗ​ളൂ​രു നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബ​ൽ​മ​ട്ട​യി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന പേ​രി​ലെ​ത്തി ജീ​വ​ന​ക്കാ​ര​ൻ രാ​ഘ​വേ​ന്ദ്ര ആ​ചാ​റി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി കാ​മ​റ​യി​ലാ​ണ് പ്ര​തി​യു​ടെ മു​ഖം തെ​ളി​ഞ്ഞ​ത്.

Post a Comment

Previous Post Next Post