കോൺഗ്രസ് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ അദാനിക്ക് അടിയറ വെച്ചാൽ കോൺഗ്രസ് നേരിടും-ഹക്കീംക്കുന്നിൽ

(www.kl14onlinenews.com)
(10-Mar-2023)

കോൺഗ്രസ് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ അദാനിക്ക് അടിയറ വെച്ചാൽ കോൺഗ്രസ് നേരിടും-ഹക്കീംക്കുന്നിൽ
ഉദുമ : കോൺഗ്രസ് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ അദാനിക്ക് അടിയറ വെക്കാനുളള ബി.ജെ.പി നീക്കത്തെ എന്തു വില കൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്ന് കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ പറഞ്ഞു.
എൽ.ഐ.സിയും, എസ്.ബി.ഐ.യും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ കോർപ്പറേറ്റ് ഭീമനായ അദാനിക്ക് തീറെഴുതുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉദുമ എസ്.ബി.ഐ ശാഖയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ഉപരോധസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അധ്യക്ഷനായി.

ഡി സി സി ഭാരവാഹികളായ വി.ആർ.വിദ്യാസാഗർ, വിനോദ് കുമാർ പള്ളയിൽ വീട്, പി.വി.സുരേഷ് യൂത്ത് കോൺഗ്രസ് പാർലിമെൻറ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, ബാബു മണിയങ്കാനം, കേവീസ് ബാലകൃഷ്ണൻ, വാസു മാങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.വി.ഭക്തവത്സലൻ, എം.പി.എം.ഷാഫി, എൻ.ബാലചന്ദ്രൻ സേവാദൾ സംസ്ഥാന സെക്രട്ടറി മജീദ് മാങ്ങാട്, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സുകുമാരി ശ്രീധരൻ, ശ്രീജ പുരുഷോത്തമൻ, കെ.പി.സുധർമ്മ, ലത പനയാൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബി.ബിനോയ്, രാജിക ഉദയമംഗലം, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.വി.ഉദയകുമാർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ബി. കൃഷ്ണൻ മാങ്ങാട്, സുന്ദരൻ കുറിച്ചിക്കുന്ന്, ശംബു ബേക്കൽ, ബി.ബാലകൃഷ്ണൻ, വി.വി.കൃഷ്ണൻ, ചന്ദ്രൻ തച്ചങ്ങാട്, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, പ്രഭാകരൻ ' തെക്കേകര, ശശിധരൻ തന്നിത്തോട്, പുഷ്പ ശ്രീധരൻ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post