കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാടിന്റെ കാര്യത്തില്‍ സസ്പെൻസ്

(www.kl14onlinenews.com)
(29-Mar-2023)

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാടിന്റെ കാര്യത്തില്‍ സസ്പെൻസ്
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം 11.30 ന് നടക്കും. കര്‍ണാടക തിരഞ്ഞെടുപ്പിന് ഒപ്പം വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

കർണാടകത്തിൽ മെയ് ആദ്യവാരം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. നിലവിലെ 224 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്t തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്‌സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. അപകീര്‍ത്തി കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം

വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു. രാഹുലിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയപരിധി ഉണ്ടെങ്കിലും സമാന സാഹചര്യമുണ്ടായ ലക്ഷദ്വീപില്‍ മൂന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും മുഹമ്മദ് ഫൈസലിന് അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

Post a Comment

أحدث أقدم