മനുസ്മൃതി കത്തിച്ച് സിഗരറ്റ് വലിച്ച് യുവതി; ചർച്ചയായി വീഡിയോ 2023

(www.kl14onlinenews.com)
(07-Mar-2023)

മനുസ്മൃതി കത്തിച്ച് സിഗരറ്റ് വലിച്ച് യുവതി; ചർച്ചയായി വീഡിയോ


മാസം പാകം ചെയ്യുന്നതിനിടെ ഹിന്ദു മതഗ്രന്ഥമായ മനുസ്മൃതി കത്തിച്ച് സിഗരറ്റ് വലിച്ച പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രാഷ്ട്രീയ ജനദാദളിന്റെ വനിതാ സെല്ലിന്റെ സംസ്ഥാന സെക്രട്ടറി പിയ ദാസ് ആണ് വീഡിയോയിലുള്ളത്. സ്റ്റൗവിൽ ചിക്കൻ പാകം ചെയ്യുന്ന പ്രിയ ദാസിനെ ആണ് ആദ്യം വീഡിയോയിൽ കാണുന്നത്. പിന്നാലെ മനുസ്മൃതിയെടുക്കുകയും അടുപ്പിലെ തീയിൽ കത്തിയ്ക്കുകയുമായിരുന്നു.

പുസ്തകം കത്തുമ്പോൾ തീയിൽ നിന്നും സിഗരറ്റ് കത്തിച്ച് വലിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. പുസ്തകമനുസരിച്ച് ഒരു സ്ത്രീ മദ്യം കഴിച്ചാൽ അവളെ വ്യത്യസ്ത രീതികളിൽ ശിക്ഷിക്കാമെന്ന് ദാസ് പറഞ്ഞു. എന്നാൽ ശിക്ഷിക്കപ്പെടുന്നതിന് മുൻപ് ജാതി കണ്ടെത്തണം. താൻ മാംസാഹാരം കഴിക്കാറില്ല, പുകവലിക്കാറില്ല, വീഡിയോയിലെ തന്റെ പ്രവൃത്തികൾ പുസ്തകത്തിനെതിരായ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണെന്ന് പ്രിയ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ദലിത് അവകാശ പ്രവർത്തക കൂടിയാണ് പ്രിയ ദാസ്. ''മനുസ്മൃതി കത്തിച്ചത് ഒരു നടപടിയാണ് - ഒരു താൽക്കാലിക സംഭവം. ബാബാസാഹേബ് അംബേദ്കർ വളരെ മുമ്പുതന്നെ അത് കത്തിക്കുന്നതിന് അടിത്തറയിട്ടിരുന്നു. മനുസ്മൃതി കത്തിച്ചതിന്റെ ഉദ്ദേശം ഒരു വ്യക്തിക്ക് വേണ്ടിയല്ല. കാപട്യത്തിന്റെയും ഭാവനയുടെയും ആശയങ്ങളെ ആക്രമിക്കുക എന്നതാണ്. അതായിരുന്നു എന്റെ ലക്ഷ്യം.' പ്രിയ ദാസ് വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഇതൊരു തുടക്കം മാത്രമാണെന്നും ഇത്തരം പുസ്തകങ്ങൾ ഉണ്ടാകരുതെന്നും അവർ പറഞ്ഞു. 'ഒരു വ്യക്തി അറിവ് നേടുന്നത് പുസ്തകങ്ങളിൽ നിന്നാണ്. പക്ഷേ, ഈ പുസ്തകം ജനങ്ങളെ വിവേചിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു. അതിന് ആളുകൾ ഇത്തരം പുസ്തകത്തെ എതിർക്കണമെന്നും ഈ പുസ്തകത്തിന്റെ ഓരോ പേജും കത്തിച്ചുകളയണമെന്നും അവർ പറഞ്ഞു.

മനുഷ്യരെയും സ്ത്രീകളെയും കുറിച്ച് മനുസ്മൃതിയിൽ എഴുതിയിരിക്കുന്ന പല കാര്യങ്ങളും ഉചിതമല്ല. ദളിതർ പുസ്തകത്തെ എതിർക്കണമെന്നും സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തിന്മകളുടെയും മൂലകാരണം മനുസ്മൃതിയാണെന്നും അവർ പറഞ്ഞു. സംഭവത്തിന് പിന്നാലെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഓർത്ത് ഭയമില്ലെന്നും പ്രിയ പറഞ്ഞു. ഇതുവരെ ലക്ഷക്കണക്കിന് ആളുകൾ ട്വിറ്ററിൽ വീഡിയോ കാണുകയും നൂറുകണക്കിന് ആളുകൾ ദാസിന്റെ നടപടിയെ അപലപിക്കുകയും ചെയ്തു.

TAGS:


Post a Comment

Previous Post Next Post