സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം, 26 പേർക്ക് പരിക്ക്

(www.kl14onlinenews.com)
(28-Mar-2023)

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം, 26 പേർക്ക് പരിക്ക്
അബഹ: ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക്​ സമീപം ചുരത്തിൽ മറിഞ്ഞ്​ തീപിടിച്ച്​ 21 പേർ മരിച്ചു. 26 പേർക്ക്​​ പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത്​ എന്ന ചുരത്തിലാണ്​ തിങ്കളാഴ്​ച വൈകീട്ട്​ ബസ്​ അപകടത്തിൽ പെട്ടത്​. നിയന്ത്രണം വിട്ട ബസ് റോഡി​െൻറ കൈവരി തകർത്ത്​​ കുഴിയിലേക്ക്​​ മറിഞ്ഞ്​ തീപിടിച്ച്​ കത്തിയമരുകയായിരുന്നു.

ബസിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. തീപിടിത്തത്തി​െൻറ കാരണം വ്യക്തമായിട്ടില്ല. അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ‘ബറക്ക’ എന്ന ഉംറ ഏജൻസിക്ക്​​ കീഴിൽ തീർഥാടനത്തിന്​ പുറപ്പെട്ടവരാണ്​​ ബസിലുണ്ടായിരുന്നത്​. യാത്രക്കാരായി ആകെയുണ്ടായിരുന്നത്​ 47 പേരായിരുന്നു​. ഇതിൽ രണ്ടു​പേർ​ ഇന്ത്യാക്കാരാണ്​​. മുഹമ്മദ്​ ബിലാൽ, റാസാ ഖാൻ എന്നിവരാണ്​ അവർ.

രണ്ടു ആശു​പത്രികളിലായി കഴിയുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്​. ഇവരുടെ സംസ്ഥാനം ഏതാണെന്ന്​ വ്യക്തമായിട്ടില്ല. അഞ്ച്​ യമനികളും രണ്ട്​ സുഡാൻ പൗരന്മാരും ഓരോ ഈജിപ്​ഷ്യൻ, പാകിസ്​താൻ പൗരന്മാരും കഴിഞ്ഞാൽ ബാക്കിയെല്ലാം ബംഗ്ലാദേശുകാരാണ്​. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ്​ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്​.

Post a Comment

أحدث أقدم