(www.kl14onlinenews.com)
(04-FEB-2023)
കോഴിക്കോട്: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ചാള്‍സ് ഡുഫോള്‍ഡിലിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 55 ഗ്രാം എംഡിഎംഎയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്കെത്തിയത്. കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ചാള്‍സ് എന്ന് പൊലീസ് വ്യക്തമാക്കി. 400 ഗ്രാം എംഡിഎംഎയുമായി കര്‍ണാടക പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബംഗളൂരുവില്‍ വാഹനത്തിലെത്തി മയക്കുമരുന്ന് വില്‍ക്കുന്നതിനിടെയാണ് ചാള്‍സിനെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ നവംബറില്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നടക്കാവ് പൊലീസ് ബംഗളൂരുവിലെത്തിയത്. കേസില്‍ ഘാന സ്വദേശിയും നാല് മലയാളികളും നേരത്തെ പിടിയിലായിരുന്നു.
Post a Comment