കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപ്പിടുത്തം

(www.kl14onlinenews.com)
(26-FEB-2023)

കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപ്പിടുത്തം

കോട്ടയം : കോട്ടയം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാ‍ർ ചേർന്ന് രക്ഷാപ്രവ‍ർത്തനം നടത്തിയെങ്കിലും ആളിപ്പടർന്നു. ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. സ്ഥാപനം ഏകദേശം പൂ‍ർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് സൂചന. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി.

Post a Comment

أحدث أقدم