‘അധ്യാപിക 25,000 രൂപ പിഴ ആവശ്യപ്പെട്ടു’; കണ്ണൂരില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വെളിപ്പെടുത്തല്‍

(www.kl14onlinenews.com)
(11-FEB-2023)

‘അധ്യാപിക 25,000 രൂപ പിഴ ആവശ്യപ്പെട്ടു’; കണ്ണൂരില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വെളിപ്പെടുത്തല്‍
കണ്ണൂർ :
കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി റിയയുടെ സഹപാഠി. ടീച്ചർ റിയയോട് 25,000 രൂപ പണം ആവശ്യപ്പെട്ടുവെന്ന് കൂട്ടുകാരി പറയുന്നു. മഷി ഡെസ്‌കിലും ചുമരിലും ആയതിനാൽ റിയയെ അദ്ധ്യാപിക ഒരുപാട് ശകാരിച്ചു. റിയയുടെ സ്റ്റുഡന്റ് പോലീസ് അംഗത്വം റദ്ദാക്കുമെന്നും അദ്ധ്യാപിക പറഞ്ഞു. ഇതിൽ മനംനൊന്താണ് റിയ ആത്മഹത്യ ചെയ്തതെന്നും കൂട്ടുകാരി വെളിപ്പെടുത്തി. 

പെരളശ്ശരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റിയ. എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് വി.എം പ്രവീണും ഭാര്യ റീനയും. വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് റിയയെ കണ്ടെത്തുന്നത്. അദ്ധ്യാപിക ശാസിച്ചുവെന്നും കൂട്ടുകാർ കളിയാക്കിയെന്നും റിയയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നുണ്ട്. 

സംഭവത്തിൽ ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂൾ വിട്ട് വന്ന ശേഷമാണ് കിടപ്പുമുറിയിൽ റിയ ആത്മഹത്യ ചെയ്യുന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക്‌ശേഷം മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെയ്ക്കുകയും പിന്നീട് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തു. റിയയുടെ ആത്മഹത്യയിൽ സ്‌കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പേനയിലെ മഷി റിയയുടെ കൈയില്‍ നിന്ന് ഡെസ്കിലും ചുമരിലും പറ്റിയതിന് അധ്യാപിക ശകാരിച്ചത്. റിയ നല്‍കിയ വിശദീകരണത്തില്‍ അധ്യപിക തൃപ്തയായിരുന്നില്ല. രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടു വന്നാല്‍ മാത്രമെ സ്കൂളില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നും അധ്യാപിക പറഞ്ഞതായാണ് വിവരം.

അധ്യാപികയുടെ വാക്കുകള്‍ കുട്ടിക്ക് മാനസിക സമ്മര്‍ദം നല്‍കിയെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ റിയ അധ്യാപികയുടേയും സഹപാഠിയുടേയും പേരെഴുതിവച്ച് ജനലില്‍ ഷോള്‍ കുരുക്കി ജീവനൊടുക്കുകയായിരുന്നു.

മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Post a Comment

أحدث أقدم