ചെമനാട് പഞ്ചായത്തിൽ മൊബൈൽ അദാലത്ത് സംഘടിപ്പിച്ചു

(www.kl14onlinenews.com)
(08-FEB-2023)

ചെമനാട് പഞ്ചായത്തിൽ മൊബൈൽ അദാലത്ത് സംഘടിപ്പിച്ചു
കോളിയടുക്കം :കേരള ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നിർദ്ദേശാനുസരണം കാസർകോട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സംഘടിപ്പിക്കുന്ന മൊബൈൽ അദാലത്ത് ചെമ്മനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയിൽ റിട്ട: ജില്ലാ ജഡ്ജ് ബഹു: ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു.
അഡ്വ:മമത നിയമബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ആയിഷ കെ എ, ഷംസുദീൻ തെക്കിൽ, ശ്രീമതി രമ ഗംഗാദരൻ ,ഭരണ സമിതി അംഗങ്ങൾ, അഡ്വ: ജെബി തോമസ്, CDS ചെയർപേഴ്സൺ ശ്രീമതി മുംതാസ് അബൂബക്കർ ,PLV ശ്രീ താജുദീൻ, PLV ശ്രീമതി സരസ്വതി, തുടങ്ങിയവർ പങ്കെടുത്തു.
അദാലത്തിൽ 54 പരാതികൾ ലഭിച്ചു.
പരിപാടിയിൽ പഞ്ചായത്ത് എ എസ് പ്രതീഷ് സ്വാഗതവും PLV അനില എം നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post