ഇന്ധനസെസ് സമരത്തിനെതിരെ മുഖ്യമന്ത്രി; കോൺഗ്രസിനൊപ്പം ബിജെപി വന്നത് വിചിത്രം

(www.kl14onlinenews.com)
(09-FEB-2023)

ഇന്ധനസെസ് സമരത്തിനെതിരെ മുഖ്യമന്ത്രി; കോൺഗ്രസിനൊപ്പം ബിജെപി വന്നത് വിചിത്രം
തിരുവനന്തപുരം :
പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനസെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമാണ്. തരാതരം പോലെ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇവരെന്നും മുഖ്യമന്ത്രി ആരോപിച്ചു. 2015ല്‍ ഇതിന്റെ പകുതിവില ഇല്ലാത്ത കാലത്ത് യുഡിഎഫ് ഒരു രൂപ സെസ് ഏര്‍പ്പെടുത്തി. കമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും പോയവരാണ് കോൺഗ്രസ്. ഇന്ധന സെസ് ന്യായീകരിച്ച് മുഖ്യമന്ത്രി. കേന്ദ്രത്തിന്റെ പകപോക്കൽ നയങ്ങൾ സെസിന് നിർബന്ധിതമാക്കി. ഞെരുക്കി തോൽപ്പിക്കുന്ന കേന്ദ്രനയത്തിന് കോൺഗ്രസ് കുട പിടിക്കുകയാണ്. ഇക്കാരണത്താല്‍ ഇവരുടെ സമരത്തെ ജനം പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ധനസ്ഥിതിയേക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനം കടബാധ്യതയിലെന്നത് തെറ്റെന്ന് മുഖ്യമന്ത്രി. കടബാധ്യത 1.5 ശതമാനം കുറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വീണ്ടും 100 ദിന കർമ്മ പദ്ധതി; 15896.03 കോടിയുടെ പദ്ധതികൾ, നാളെ മുതൽ ആരംഭിക്കും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വീണ്ടും നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ ഒന്നാം കർമ്മ പദ്ധതി ആരംഭിക്കും. നൂറ് ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ  വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോവുകയാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമ്മപരിപാടി ആവിഷ്‌കരിക്കാനും കഴിഞ്ഞു.രണ്ട് നൂറുദിന കർമ്മപരിപാടികളാണ്  ഒന്നേ മുക്കാൽ വർഷത്തിനിടയിൽ  സംസ്ഥാനത്ത്  പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി 

സംസ്ഥാന പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് ഇതിലൂടെ യാഥാർഥ്യമാകുക. ആകെ 1284 പ്രോജക്റ്റുകൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങൾ പരിപാടിയുടെ ഭാഗമായുള്ള വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Post a Comment

Previous Post Next Post