അർധരാത്രി നഗ്നയായെത്തിയ യുവതി ഭീതിപടർത്തി; അന്വേഷണത്തിനൊടുവിൽ ദുരൂഹതയുടെ ചുരുളഴിഞ്ഞു

(www.kl14onlinenews.com)
(05-FEB-2023)

അർധരാത്രി നഗ്നയായെത്തിയ യുവതി ഭീതിപടർത്തി; അന്വേഷണത്തിനൊടുവിൽ ദുരൂഹതയുടെ ചുരുളഴിഞ്ഞു
റാംപൂർ: അർധരാത്രിയെത്തി നഗ്നയായ വീടുകളുടെ കോളിങ്ബെൽ അടിച്ച യുവതി ഭീതി പടർത്തി. യു.പി നഗരമായ റാംപൂരിലാണ് സംഭവം. കോളിങ് ബെല്ലടിച്ച ശേഷം നഗ്നയായ സ്ത്രീ അപ്രത്യക്ഷയാവുന്നുവെന്നായിരുന്നു. സംഭവം ആവർത്തിച്ചതോടെ മിലാക് ഗ്രാമത്തിൽ ഇതു സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചു.
ആളുകളുടെ ഭീതി വർധിച്ചതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റാംപൂർ ​പൊലീസ് പ്രസ്താവന പുറത്തിറക്കി. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് വീടുകളിൽ എത്തുന്നതെന്നും ഇവർ കഴിഞ്ഞ അഞ്ച് വർഷമായി ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

അന്വേഷണത്തിനൊടുവിൽ യുവതിയുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിച്ചുവെന്നും രാത്രിയെത്തുന്ന പെൺകുട്ടിയെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. മാനസികനില തെറ്റിയ പെൺകുട്ടി അഞ്ച് വർഷമായി ബറേലിയിൽ ചികിത്സയിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയെ നന്നായി ശ്രദ്ധിക്കണമെന്ന് അവരുടെ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ഷെയർ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു

Post a Comment

Previous Post Next Post