'തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരം, സമരത്തോട് പുച്ഛം';ഇന്ധന സെസിൽ കത്തി പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു
തിരുവനന്തപുരം: ഇന്ധന സെസ് വർധനക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്
സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു . മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തന്നെ സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു.
അതെസമയം,
ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കാല്‍നടയായാണ് എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്. സമരം ശക്തമാക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സഭ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യം പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സര്‍ക്കാരിന് സമരത്തോട് പുച്ഛമാണെന്നും നികുതി പിന്‍വലിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സഭയ്ക്കകത്തും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. സഭ സ്തംഭിപ്പിക്കാനാണ് ശ്രമം. അതേസമയം ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നികുതി നിര്‍ദേശങ്ങളില്‍ ഇളവില്ല. അധിക വിഭവ സമാഹരണത്തിലും മാറ്റമില്ലെന്നും നിയമസഭയിലെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.
Post a Comment