കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു

(www.kl14onlinenews.com)
(28-FEB-2023)


കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
കാസർകോട് :കാസർകോട് മത്സ്യ മാർക്കറ്റ് പരിസരത്ത് കെ എസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കെ എൽ 14 എ എ 8328 എന്ന നമ്പർ സ്കൂട്ടറാണ് അപകടത്തിൽപെട്ടത് . മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്സീർ ( 23 ) യാണ് മരണപ്പെട്ടത്

ചൊവ്വാഴ്ച ഉച്ചയോടെ കാസർകോട് പഴയ ബസ്റ്റാൻഡിൽ വൺവേ ട്രാഫിക്കിൽ ബദ്രിയ ഹോട്ടലിൽ സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് കാസർകോട് ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെഎസ്ആർടിസി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post