റാണ അയൂബിന് തിരിച്ചടി; സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

(www.kl14onlinenews.com)
(07-FEB-2023)

റാണ അയൂബിന് തിരിച്ചടി; സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി
ഡൽഹി: പണം തട്ടിപ്പു കേസിൽ ഗാസിയാബാദ് കോടതി നൽകിയ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മാധ്യമ പ്രവർത്തക റാണ അയൂബ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അധികാരപരിധി സംബന്ധിച്ച വാദം റാണ അയൂബിന് വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്ന് വ്യക്തമാക്കിയാണ്, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്റയും ജെബി പർദിവാലയുടെയും നടപടി.

പണം തട്ടിപ്പു കേസിൽ സമൻസ് അയക്കാൻ ഗാസിയാബാദ് പ്രത്യേക കോടതിക്ക് അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിച്ചത്. ചേരി നിവാസികളുടേയും കോവിഡ് രോഗികളുടേയും സഹായത്തിനായി ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഫണ്ട് ശേഖരിക്കുകയും, പിന്നീട് നവി മുംബൈയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നുമാണ് റാണ അയൂബിന് എതിരായ ആരോപണം.

Post a Comment

Previous Post Next Post