സ്പിന്നില്‍ പതറി ഓസീസ്; അര്‍ദ്ധ സെഞ്ചുറിയുമായി രോഹിത്; ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ

(www.kl14onlinenews.com)
(09-FEB-2023)

സ്പിന്നില്‍ പതറി ഓസീസ്; അര്‍ദ്ധ സെഞ്ചുറിയുമായി രോഹിത്; ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും കറക്കി വീഴ്ത്തിയതിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയത്.

ജഡേജയ്ക്കും (5-47) അശ്വിനും (3-42) മുന്നില്‍ അടിപതറിയ ഓസ്‌ട്രേലിയ 177 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തന്നെ തകര്‍പ്പന്‍ ഫോമിലായിരുന്ന രോഹിത് ശര്‍മ്മ 56 റണ്‍സുമായി ക്രീസിലുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് 66 പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിനോടകം തന്നെ 9 ബൗണ്ടറികളും ഒരു സിക്‌സറും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു കഴിഞ്ഞു.

മികച്ച ഫോമില്‍ ബാറ്റ് വീശിയ രോഹിത്തിന് കെ.എല്‍ രാഹുല്‍ ഉറച്ച പിന്തുണ നല്‍കി. എന്നാല്‍, ആദ്യ ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ പുറത്തായി. 71 പന്തുകളില്‍ 20 റണ്‍സ് നേടിയ രാഹുലിനെ ടോഡ് മുര്‍ഫിയാണ് പുറത്താക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ 5 പന്തുകള്‍ നേരിട്ട് അപകടമൊഴിവാക്കി.

Post a Comment

أحدث أقدم