എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

(www.kl14onlinenews.com)
(04-FEB-2023)

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം കുറുപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്‌ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പുണ്ടക്കുഴി സ്വദേശി എൽദോസാണ് കാർ ഓടിച്ചിരുന്നത്.

മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. സംഭവത്തിന് പിന്നാലെ ഫയർ ഫോഴ്‌സ്‌ എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ഓടുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചിരുന്നു. രണ്ട് ദിവസം മുൻപ് കണ്ണൂരിലുണ്ടായ ദാരുണമായ സംഭവത്തിൽ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച് വെന്തുമരിച്ചിരുന്നു.


Post a Comment

Previous Post Next Post