ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

(www.kl14onlinenews.com)
(05-FEB-2023)

ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
തൃശൂര്‍ : തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താത്ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്.

അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സില്‍ യുവതിയോടൊപ്പം കയറിയ ദയാലാല്‍ ആശുപത്രിയില്‍ ബന്ധുവെന്ന വ്യാജേന തങ്ങിയാണ് പീഡിപ്പിച്ചത്.

അവശനിലയിലായിരുന്ന യുവതി നേഴ്‌സിനോട് വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ വാര്‍ഡില്‍ നിന്നും പുറത്താക്കി വിവരം പൊലീസിന് കൈമാറി. കൊടുങ്ങല്ലൂരില്‍ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.


Post a Comment

Previous Post Next Post