മുന്നിലെ ഡോര്‍ ലോക്കായി; ചില്ലു തകർക്കാനായില്ല; കണ്ണൂരിൽ ഗർഭിണിയും ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ നാട്ടുകാർ

(www.kl14onlinenews.com)
(02-FEB-2023)

മുന്നിലെ ഡോര്‍ ലോക്കായി; ചില്ലു തകർക്കാനായില്ല; കണ്ണൂരിൽ ഗർഭിണിയും ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ നാട്ടുകാർ

കണ്ണൂർ: ജില്ലാ ആശുപത്രിക്കടുത്ത്‌ ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും വെന്ത്‌ മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നാട്ടുകാർ. കുറ്റ്യാട്ടൂർ കാരാറമ്പ്‌ സ്വദേശി പ്രിജിത്‌ (35) ഭാര്യ റീഷ (26) എന്നിവരാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച 11 മണിയോടെയാണ്‌ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കത്തിക്കൊണ്ടിരുന്ന കാറിൽ നിന്നും ഉയരുന്ന റീസയുടെയും പ്രിജിത്തിന്റെയും നിലവിളി കേട്ട് ഒന്നും ചെയ്യാനാകാതെ, നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാരുടെ കൺമുന്നിൽവെച്ച്‌ രണ്ട് പേരും വെന്ത്‌ മരിക്കുകയായിരുന്നു.

വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ സീറ്റിലിരുന്നവരാണ് വെന്തു മരിച്ചത്. കാറിന്റെ പുറകിലിരുന്ന നാലുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഓടികൊണ്ടിരിക്കെ കാറിന്റെ മുന്‍പിന്‍ പെട്ടന്ന് തീപിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കാറിന് പൂര്‍ണമായും തീപിടിക്കുകയായിരുന്നു. മുന്‍പില്‍ ഇരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കാൻ കുറ്റ്യാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു. വിവരം അറിഞ്ഞ ഉടനെ ഫയർ ഫോഴ്‌സ്‌ എത്തി തീ പൂർണ്ണമായും അണച്ച്‌ പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

അപകടം നടന്നതിന് തൊട്ടുസമീപമാണ് ഫയര്‍ സ്റ്റേഷന്‍. ദക്‌സാക്ഷികളില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ ഫോഴ്‌സ് എത്തി തീഅണച്ചെങ്കിലും തീ ആളിപടര്‍ന്നതിനാല്‍ വാഹനത്തില്‍ നിന്ന് പുറത്തെടുക്കും മുമ്പ് പ്രജിത്തും റീഷയും മരിച്ചിരുന്നു.



Post a Comment

أحدث أقدم