വാഹനം കയറ്റം കയറുന്നതിനിടയിൽ മുന്നിൽ പുക, വാഹനം സെെഡിൽ ഒതുക്കി ഡ്രെെവർ ഇറങ്ങിയോടി: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാറിന് തീ പിടിച്ചു

(www.kl14onlinenews.com)
(03-FEB-2023)

വാഹനം കയറ്റം കയറുന്നതിനിടയിൽ മുന്നിൽ പുക, വാഹനം സെെഡിൽ ഒതുക്കി ഡ്രെെവർ ഇറങ്ങിയോടി: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാറിന് തീ പിടിച്ചു
വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ തീ കത്തുന്നത് കണ്ട് ഡ്രെെവർ ഇറങ്ങിയോടി. പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണി അടക്കം രണ്ട് പേർ മരിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരം ജില്ലയിൽ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കാർ അഗ്നിക്കിരയായത്. കഴിഞ്ഞ ദിവസം കണ്ണൂർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് കാറിന് തീ പിടിച്ച് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവും ഗർഭിണിയുമായാണ് മരിച്ചത്.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. വെഞ്ഞാറമൂട്- ആറ്റിങ്ങൽ റോഡിലെ മെെലക്കുഴിയിൽ വച്ചാണ് അപകടം നടന്നത്. വെഞ്ഞാറമുട്ടിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിന് തീപിടിക്കുന്നത് കണ്ട് ഡ്രെെവർ വാഹനത്തിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. വെഞ്ഞാറമുട്- ആറ്റിങ്ങൽ ഫയർഫോഴ്സുകൾ സ്ഥലത്തെത്തിയാണ് തീ ആണച്ചത്.

വെഞ്ഞാറമൂട് ഭാഗത്ത് വന്ന സാൻട്രോ കാറിനാണ് തീ പിടിച്ചത്. വർക്കല മണനാക്ക് സ്വദേശി സഞ്ചരിച്ച കാറിനാണ് തീ പിടിച്ചതെന്നാണ് വിവരം. മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. കാറിൻ്റെ മുൻ ഭാഗം പൂർണമായും കത്തി നശിച്ചതായി ദൃക്സാക്ഷികൾ പറയുന്നു


Post a Comment

Previous Post Next Post